സര്‍ക്കാര്‍ ജോലി ആര്‍ക്ക് നല്‍കണം എന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടെ,സംവരണം നിര്‍ബന്ധമില്ല!

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലികള്‍ക്കും സ്ഥാനകയറ്റത്തിനും സംവരണം നല്‍കണോ വേണ്ടയോ എന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്ന് സുപ്രീം കോടതി. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ജോലി സംവരണം സംബന്ധിച്ച കേസിലാണ് സുപ്രീംകോടതിയുടെ വിധി. അതേസമയം സംവരണം മൗലിക അവകാശമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പട്ടികജാതി – പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാതെ സര്‍ക്കാര്‍ ജോലികളിലെ ഒഴിവിലേക്ക് നിയമനം നടത്താന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് സവരണം നടത്താത്തത് തെറ്റാണെന്നും സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാകില്ലെന്നും ഉത്തരാഖണ്ഡ് കോടതി വിധി
പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ഈ വിധിക്കെതിരെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ഉത്തരാഖണ്ഡ് കോടതി വിധി സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു.

ഭരണഘടനയുടെ 16 (4), 16 (4 എ) അനുഛേദങ്ങള്‍ പ്രകാരം സംവരണം നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എല്‍ നാഗേശ്വര്‍ റാവു, ഹേമന്ത് ഗുപ്ത എന്നിവരുടേതാണ് വിധി.

Top