ശബരിമല വിഷയം; കനകദുര്‍ഗയെ വീട്ടില്‍ കയറ്റിയില്ല, സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റി

പെരിന്തല്‍മണ്ണ: സപ്രീംകോടതി വിധിയെ തുടര്‍ന്ന് ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയെ അങ്ങാടിപ്പുറത്തെ വീട്ടില്‍ കയറ്റാത്തതിനെ തുടര്‍ന്ന് വനിതകള്‍ക്ക് താത്കാലിക സംരക്ഷണവും നിയമസഹായവും നല്‍കുന്ന പെരിന്തല്‍മണ്ണയിലെ വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് മാറ്റി. വനിതാ എസ്‌ഐയുടെ നേതൃത്വത്തില്‍ സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തിങ്കളാഴ്ച രാത്രിയില്‍ കനകദുര്‍ഗയെ വീട്ടില്‍ കയറ്റുന്നത് ഭര്‍ത്താവ് കൃഷ്ണനുണ്ണി എതിര്‍ത്തിരുന്നു. രാത്രി ഏഴോടെ ഇവരെ പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലെത്തിച്ചു. സിഐടി.എസ്. ബിനുവിന്റെ നേതൃത്വത്തില്‍ കൃഷ്ണനുണ്ണിയും കനകദുര്‍ഗയുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല. തുടര്‍ന്നാണ് സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റിയത്.

Top