ന്യൂഡല്‍ഹി : പുസ്തകം നിരോധിക്കുന്നത് നല്ല സംസ്‌കാരമല്ലെന്ന് സുപ്രീം കോടതി. എസ് ഹരീഷിന്റെ മീശ നോവല്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ മാതൃഭൂമിക്ക് നോട്ടീസ് അയക്കാനും സുപ്രീംകോടതി നിര്‍ദേശം നല്‍കി. മീശയിലെ വിവാദ ഭാഗങ്ങളുടെ പരിഭാഷ നല്‍കാനും കോടതി ആവശ്യപ്പെട്ടു.
ആക്ഷേപഹാസ്യങ്ങളും പുസ്തകങ്ങളില്‍ ആയിക്കൂടെയെന്നും കോടതി ചോദിച്ചു. അതേസമയം ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നും പിന്‍വലിച്ച, എസ് ഹരീഷിന്റെ ‘മീശ’ നോവല്‍ ഡി.സി ബുക്‌സ് പുസ്തകമായി പ്രസിദ്ധീകരിക്കുന്നതിനെതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
സ്ത്രീകളെയും ഒരു സമുദായത്തെയും അടച്ചാക്ഷേപിക്കുന്നതാണ് നോവലെന്ന് ആരോപിച്ച് ഡല്‍ഹി മലയാളി രാധാകൃഷ്ണന്‍ വരേണിക്കലാണ് സുപ്രീംകോടതിയെ സമീപിച്ചത്.