ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ഥി വിഷയം പരിഗണിക്കുന്നത് സുപ്രീംകോടതി നവംബര്‍ 21 ലേക്ക് മാറ്റി.
അടിയന്തര സാഹചര്യം ഉണ്ടായാല്‍ റോഹിങ്ക്യകള്‍ക്ക് കോടതിയെ സമീപിക്കാമെന്നുമാണ് കോടതിയുടെ നിര്‍ദ്ദേശം.
എന്നാല്‍ റോഹിങ്ക്യന്‍ പ്രശ്‌നത്തില്‍ യു.എന്നില്‍ അമേരിക്ക നിലപാട് ശക്തമാക്കിയിരുന്നു.
ആയിരക്കണക്കിന് റോഹിങ്ക്യകളുടെ പലായനത്തിന് കാരണക്കാരായ മ്യാന്‍മര്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലെ ആവശ്യപ്പെട്ടത്.
ആദ്യമായാണ് റോഹിങ്ക്യന്‍ വിഷയത്തില്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ അമേരിക്ക നടപടി ആവശ്യപ്പെടുന്നത്.
റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി നിരവധി പേര്‍ മരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് യു.എന്നില്‍ മ്യാന്‍മര്‍ സൈന്യത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു കൊണ്ട് അമേരിക്ക രംഗത്തെത്തിയത്