തടവുപുള്ളികള്‍ക്ക് പരോളും ജാമ്യവും അനുവദിക്കുന്നതില്‍ സംസ്ഥാനത്തോട് അഭിപ്രായം തേടി സുപ്രീംകോടതി

ന്യൂഡല്‍ഹി: കൊവിഡിനൊപ്പം ഒമിക്രോണ്‍ രോഗവ്യാപനവും രാജ്യത്ത് രൂക്ഷമാകുന്ന സാഹചര്യത്തില്‍ തടവുപുള്ളികള്‍ക്ക് പരോളും ജാമ്യവും അനുവദിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി അഭിപ്രായം തേടി. കേരളത്തിലെ വിവിധ ജയിലുകളില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരുടെ ബന്ധുക്കളായ 26 വനിതകള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് അഭിപ്രായം തേടിയത്.

കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ പരോളും ജാമ്യവും ലഭിച്ച് പുറത്തിറങ്ങിയവരോട് ജയിലുകളില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനെതിരെയാണ് സുപ്രീംകോടതിയിലെ ഹര്‍ജി. ജനുവരി പത്തിനകം നിലപാട് അറിയിക്കാനാണ് സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശം നല്‍കിയത്.

Top