സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനം;സ്റ്റേ തുടരുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനത്തിന് സ്റ്റേ തുടരുമെന്ന് അറിയിച്ച് സുപ്രീംകോടതി. കോളേജുകള്‍ ബുധനാഴ്ചക്കുള്ളില്‍ മറുപടിയും രേഖകളും സമര്‍പ്പിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കുന്നതാണ്.

സംസ്ഥാനത്തെ നാലു സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തില്‍ സ്റ്റേ തുടരുമെന്ന് സുപ്രീം കോടതി അറിയിച്ചു. തൊടുപുഴ അല്‍ അസ്ഹര്‍, ഡി എം വയനാട്, ഒറ്റപ്പാലം പി കെ ദാസ്, വര്‍ക്കല എസ് ആര്‍ എന്നീ കോളേജുകള്‍ക്ക് ഹൈക്കോടതി നല്‍കിയ പ്രവേശന അനുമതിയാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നത്. ഈ കോളേജുകളിലെ പ്രവേശനത്തിന് എതിരെ മെഡിക്കല്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസിലെ വാദം കേട്ടത്.

ഈ കോളേജുകളിലെ 550 സീറ്റുകളിലെ പ്രവേശനമാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നത്. മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സുപ്രീം കോടതി നാലു കോളേജുകള്‍ക്കും സമയം അനുവദിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

Top