ന്യൂഡല്‍ഹി: അര്‍ഹതയില്ലാത്തവരെ ജില്ല, സെഷന്‍സ് കോടതി ജഡ്ജിമാരുടെ ഒഴിവിലേക്ക് നിയമിച്ചതിനെതിരെയുള്ള ഹര്‍ജ്ജിയില്‍ സുപ്രീം കോടതി കേരളാ ഹൈക്കോടതിക്കു നോട്ടീസ് അയച്ചു.
ഉന്നത നീതിപീഠങ്ങളിലേക്കുള്ള ജഡ്ജി നിയമനം സംബന്ധിച്ച ചട്ടങ്ങള്‍ ലംഘിക്കാന്‍ പാടില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. സെലക്ഷന്‍ പ്രക്രിയയില്‍ എഴുത്തു പരീക്ഷയ്ക്കും ചോദ്യ പരീക്ഷയ്ക്കും കൂടി ലഭിച്ച മാര്‍ക്കുകള്‍ ഒന്നിച്ചു പരിഗണിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.
പക്ഷെ , ഇതു മറികടന്ന് ചോദ്യ പരീക്ഷയ്ക്ക് 50 ശതമാനം മാര്‍ക്ക് നിര്‍ബന്ധമാക്കികൊണ്ടുള്ള നിബന്ധന ഹൈക്കോടതി തന്നെ ഏര്‍പ്പെടുത്തിയതായി മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ വാദിച്ചു. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ആര്‍. ഭാനുമതി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേരള ഹൈക്കോടതിക്ക് നോട്ടീസ് അയച്ചത്.