തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം മ്യൂസിയമാക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയുടെ അനുമതി തേടുമെന്ന് ദേവസ്വം മന്ത്രി അറിയിച്ചു.
പത്മനാഭ സ്വാമിക്ഷേത്രത്തിലെ നിധിശേഖരം വിശ്വാസങ്ങള്‍ ഹനിക്കാത്ത തരത്തില്‍ അന്താരാഷ്ട്ര തലത്തിലുള്ള മ്യൂസിയമുണ്ടാക്കി പ്രദര്‍ശിപ്പിക്കണമെന്ന് കെ ബി ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. സഹകരണ-ടൂറിസം വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടെയാണ് നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്. ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലെന്ന് ദേവസ്വം മന്ത്രി മറുപടി നല്‍കി.