ന്യൂഡല്‍ഹി:പൊതുസ്ഥലങ്ങളില്‍ അനിശ്ചിതമായി സമരം ചെയ്യാനാകില്ലെന്ന വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. ഏത് സമയത്തും, എല്ലായിടത്തും പ്രതിഷേധിക്കാനുള്ള അവകാശം പറ്റില്ലെന്ന് ജസ്റ്റിസ് എസ്.കെ. കൗള്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്നും ചൂണ്ടിക്കാട്ടി.
ഷഹീന്‍ ബാഗ് പ്രക്ഷോഭകരും, പൊതുപ്രവര്‍ത്തകരും അടക്കമാണ് കോടതിയെ സമീപിച്ചത്. പ്രതിഷേധ സമരങ്ങള്‍ പൊതുസ്ഥലങ്ങള്‍ കൈവശപ്പെടുത്തിയാകരുതെന്നും, ഷഹീന്‍ ബാഗ് സമരം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നുമായിരുന്നു സുപ്രീംകോടതി വിധി.