ജഡ്ജിക്ക് സിപിഎം അടുപ്പം’, ഹൈക്കോടതി പരാമര്‍ശത്തിന് സുപ്രീംകോടതി സ്റ്റേ

ഡൽഹി: ജഡ്ജി ഹണി എം വർഗീസിനെതിരായ ഹൈക്കോടതി ഉത്തരവിലെ പരാമർശങ്ങൾക്ക് സുപ്രീംകോടതി സ്റ്റേ. കിഴക്കമ്പലം ട്വൻറി ട്വൻറി പ്രവർത്തകൻ ദീപുവിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ടായിരുന്നു ജഡ്ജിക്കെതിരെ ഹൈക്കോടതി ഉത്തരവിൽ പരാമർശം ഉണ്ടായത്. ജഡ്ജിക്ക് സിപിഎം അടുപ്പമുണ്ട്, ദീപുവിൻറെ അച്ഛൻ കുഞ്ഞാരു ഉന്നയിച്ച ആശങ്കകൾക്ക് അടിസ്ഥാനമുണ്ട് തുടങ്ങിയവയായിരുന്നു ഹൈക്കോടതി കണ്ടെത്തലുകൾ. സിപിഎം പ്രവർത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തൃശ്ശൂർ കോടതിയിലേക്ക് മാറ്റിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലായിരുന്നു ജഡ്ജിക്കെതിരായ പ്രതികൂല പരാമർശങ്ങൾ. ആറാഴ്ച്ചയ്ക്ക് ശേഷം ഹണി എം വർഗീസിന്റെ ഹർജി സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

Top