പാതയോരത്തെ മദ്യശാല; കേരളത്തിന്റെ ഹര്‍ജി കാലാഹരണപ്പെട്ടതെന്ന്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: പാതയോരത്തെ മദ്യശാലാ നിരോധനവുമായി ബന്ധപ്പെട്ട്‌ കേരളം സമര്‍പ്പിച്ച ഹര്‍ജി കാലാഹരണപ്പെട്ടതെന്ന്‌ സുപ്രീംകോടതി.

അതിനാല്‍ പാതയോരത്തെ മദ്യശാലാ നിരോധനത്തില്‍ കേരളത്തിന് ഇളവില്ല. കൂടുതല്‍ ഇളവുകള്‍ക്കായി സംസ്ഥാന സര്‍ക്കാറും ആവശ്യപ്പെട്ടില്ല എന്നും കോടതി സൂചിപ്പിച്ചു.

എന്നാല്‍, ആന്‍ഡമാന്‍ നിക്കോബാറിനും അരുണാചല്‍ പ്രദേശിനും വിധിയില്‍ സുപ്രീം കോടതി ഇളവ് നല്‍കിയിട്ടുണ്ട്.

ദേശീയ പാതയോരത്തു നിന്ന് മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിന് മൂന്ന് മാസത്തെ സമയം ആവശ്യപ്പെട്ടുള്ളതായിരുന്നു ഹര്‍ജി. എന്നാല്‍ മൂന്ന് മാസം പിന്നിട്ടതിനാല്‍ ഹര്‍ജി കാലഹരണപ്പെട്ടതെന്ന് കണ്ട് കോടതി ഹര്‍ജി തള്ളുകയായിരുന്നു.

Top