ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഭിന്നശേഷി വിഭാഗക്കാരുടെ അവകാശങ്ങള്‍ ഉറപ്പാക്കാനുള്ള നിയമത്തിലെ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. 2016ലെ നിയമത്തിലെ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി. ഇതിനായി എല്ലാ സംസ്ഥാനങ്ങളിലും ആഗസ്ത് 31നുള്ളില്‍ ചീഫ് കമീഷണര്‍മാരെ നിയമിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

ഭിന്നശേഷി വിഭാഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിയമം നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ടുഗതര്‍ വീ ക്യാന്‍ എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഇടപെടല്‍. ചില സംസ്ഥാനങ്ങളില്‍ നിയമത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഇപ്പോഴും നടപ്പാക്കിയിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍, നിയമത്തില്‍ പറഞ്ഞിട്ടുള്ള ചീഫ്കമീഷണര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥന്‍മാരോട് വിശദീകരണം തേടാമെന്ന് കോടതി പ്രതികരിച്ചു. പല സംസ്ഥാനങ്ങളിലും ചീഫ്കമീഷണര്‍മാരെ നിയമിച്ചിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ പരാതിപ്പെട്ടു.

Top