ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ മദ്യനിര്‍മ്മാണ കമ്പനികള്‍ക്ക് ജലം നല്‍കരുതെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി
വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്റ്റിലറികളിലേക്കുള്ള ജലവിതരണം അവസാനിപ്പിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചാണ് മെയ് 23ന് ഹര്‍ജി പരിഗണിക്കുക.
ഒരു തുള്ളിവെള്ളത്തിനായി ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ മദ്യമുണ്ടാക്കാനായി ജലം ദുര്‍വ്യയം ചെയ്യുന്നത് തെറ്റാണെന്ന നിലപാടിലാണ് ഹര്‍ജിക്കാരന്‍.
മദ്യവ്യവസായത്തിനായി വിതരണം ചെയ്യുന്ന ജലത്തിന്റെ അളവില്‍ 60 ശതമാനം കുറവ് വരുത്തണമെന്ന് നേരത്തെ ബോംബേ ഹൈക്കോടതിയുടെ ഔംറഗബാദ് ബെഞ്ച് മഹാരാഷ്ട്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ 27 വരെ ഈ നിയന്ത്രണം തുടരാനാണ് നിര്‍ദേശം.