ഗുജറാത്ത് കലാപം:മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കും

modi

ന്യൂഡല്‍ഹി: 2002ല്‍ നടന്ന ഗുജറാത്ത് കലാപകേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റു രാഷ്ട്രീയ നേതാക്കള്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.

കോണ്‍ഗ്രസ് മുന്‍ എംപി ഇഹ്‌സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം. പ്രത്യേക അന്വേഷണ സംഘമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റു പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയത്.

Top