ന്യൂഡല്‍ഹി: മറാത്ത സംവരണ കേസില്‍ മണ്ഡല്‍ കമ്മീഷന്‍ വിധി പുനഃപരിശോധിക്കണമോയെന്ന കാര്യം പരിഗണിക്കാമെന്ന് ഉത്തരവിട്ട് സുപ്രീംകോടതി. ഈ മാസം പതിനഞ്ചിന് മറാത്ത സംവരണ ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും. എല്ലാ സംസ്ഥാനങ്ങള്‍ക്കും നോട്ടിസയയ്ക്കാന്‍ ഉത്തരവിട്ടു.
ഇന്ദിര സ്വാനേ വിധിയില്‍ പുനഃപരിശോധന ആവശ്യമുണ്ടോ, മറാത്ത സംവരണ വിഷയം, 102-ാം ഭേദഗതി ഫെഡറല്‍ സ്ട്രക്ചറിനെ ബാധിക്കുമോ, എന്നീ കാര്യങ്ങളാണ് ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പരിശോധിക്കുന്നത്.