പരാമര്‍ശം പിന്‍വലിക്കാന്‍ രണ്ട് ദിവസത്തെ സമയം നല്‍കി സുപ്രീംകോടതി; പിന്‍വലിക്കില്ലെന്ന് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണ് പരാമര്‍ശം പിന്‍വലിക്കാന്‍ സുപ്രീം കോടതി രണ്ട് ദിവസത്തെ സമയം നല്‍കി തിങ്കളാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കും.

പരാമര്‍ശം പുനഃപരിശോധിക്കാനാണ് പ്രശാന്ത് ഭൂഷണ് കോടതി സമയം നല്‍കിയത്. അതേസമയം, നിലപാടില്‍ മാറ്റമില്ലെന്നും ദയയുണ്ടാകണമെന്ന് കോടതിക്കു മുമ്പാകെ അഭ്യര്‍ഥിക്കില്ലെന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജുഡീഷറിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. കോടതിയുടെ മഹിമ ഉയര്‍ത്തിപ്പിടിക്കാനാണ് താന്‍ ശ്രമിച്ചതെന്നും അതിന്റെ പേരില്‍ കോടതിയലക്ഷ്യത്തിന് കുറ്റക്കാരനാക്കുന്നതില്‍ വേദനയുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

Top