ഉന്നാവോ പെണ്‍ക്കുട്ടിയുടെ ചികിത്സ ലഖ്‌നൗവില്‍ തന്നെ തുടരട്ടെയെന്ന് സുപ്രീംകോടതി. . .

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ ചികിത്സയില്‍ കഴിയുന്ന ഉന്നാവോ പെണ്‍ക്കുട്ടിയുടെ ചികിത്സ ലഖ്‌നൗവില്‍ തന്നെ തുടരട്ടെയെന്ന് സുപ്രീംകോടതി.

പെണ്‍ക്കുട്ടിയെ ഉടന്‍ ഡല്‍ഹിയിലേയ്ക്ക് മാറ്റാന്‍ താത്പര്യമില്ലെന്ന കുടുംബത്തിന്റെ താത്പര്യം പരിഗണിച്ചാണ് കോടതിവിധി. പെണ്‍ക്കുട്ടിക്ക് ലഖ്നൗവില്‍ നല്ല ചികിത്സ കിട്ടുന്നുണ്ടെന്നാണ് കുടുംബം അറിയിച്ചത്.

കുടുംബം ആഗ്രഹിക്കുന്നെങ്കില്‍ പെണ്‍കുട്ടിയെയും അഭിഭാഷകനെയും ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റാമെന്ന് ഇന്നലെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ബന്ധുക്കളുമായി സംസാരിച്ച ശേഷം നിലപാട് അറിയിക്കാന്‍ അമിക്കസ് ക്യൂറിയും മുതിര്‍ന്ന അഭിഭാഷകനുമായ വി.ഗിരിയോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

Top