ഉന്നാവ് പീഡന കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും

supreame court

ന്യൂഡല്‍ഹി : ഉന്നാവ് പീഡന കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും. വാഹനാപകടക്കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാന്‍ സി.ബി.ഐയ്ക്ക് കഴിഞ്ഞ തവണ ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. വാഹനാപകടക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സി.ബി.ഐ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടേക്കും.

ഉന്നാവ് പീഡനവുമായി ബന്ധപ്പെട്ട അഞ്ച് കേസുകളിലെ വിചാരണയുടെ പുരോഗതിയും എന്ന് വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന കാര്യം അറിയിക്കാന്‍ ഡല്‍ഹി പ്രത്യേക കോടതി ജഡ്ജി ധര്‍മേഷ് ശര്‍മയ്ക്കും നിര്‍ദേശമുണ്ട്.

എയിംസ് ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, അഭിഭാഷകന്റെ ആരോഗ്യനിലയില്‍ പുരോഗതി ഇല്ലാത്തതിനാല്‍ മൊഴി രേഖപ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

Top