ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് കേന്ദ്ര വിവരാവകാശ കമ്മിഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. വായ്പയെടുത്തശേഷം മനഃപൂര്‍വം തിരിച്ചടയ്ക്കാത്തവരുടെ പട്ടിക പുറത്തുവിടണമെന്നുള്ള സുപ്രീംകോടതി വിധിയോട് അനാദരവു കാണിച്ചതിനാണ് വിവരാവകാശ കമ്മിഷന്റെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.
അമ്പതുകോടിയും അതിനു മുകളിലും വായ്പയെടുത്തതിനുശേഷം തിരിച്ചടയ്ക്കാത്തവരുടെ പേര് പുറത്തുവിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. സുപ്രീംകോടതി ഉത്തരവ് ആര്‍.ബി.ഐ. പാലിക്കാത്തതില്‍ നിരാശയുണ്ടെന്ന് കമ്മിഷന്‍ അറിയിച്ചു.