പാതയോരത്തെ ബാറുകള്‍ പൂട്ടാനുള്ള സുപ്രീംകോടതി വിധി തിരുത്തണം ; ജി.സുധാകരന്‍

g-sudhakaran

തിരുവനന്തപുരം: പാതയോരത്തെ ബാറുകള്‍ പൂട്ടാനുള്ള സുപ്രീംകോടതി വിധി തിരുത്തുകയാണ് വേണ്ടതെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍.

മദ്യപിക്കാന്‍ ആഗ്രഹിക്കുന്നവരെ തടഞ്ഞാല്‍ വിഷമദ്യം ഒഴുകുമെന്നും അങ്ങനെ വന്നാല്‍ മണിച്ചന്മാരും താത്തമാരും വീണ്ടുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.തിരുവനന്തപുരത്ത് ഒരു പൊതുചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനാപരമായി മദ്യക്കച്ചവടം നടക്കട്ടെ. ജനത്തിന് ഭരണഘടനാപരമായ അവകാശം നല്‍കണം. മദ്യനിരോധനം സര്‍ക്കാര്‍ നയമല്ലെന്നും മദ്യപാനത്തിനെതിരെ വിമുക്തി എന്ന പേരില്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ പോകുകയാണെന്നും മന്ത്രി പറഞ്ഞു.

മദ്യപിക്കുന്ന സഖാക്കള്‍ക്ക് എതിരെ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top