കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിം കോടതി മാര്‍ച്ച് 28ന് പരിഗണിക്കും. അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ പയ്യമ്പള്ളി നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുക. ഇതിനൊപ്പം തന്നെ ഫാദര്‍ സെബാസ്റ്റിയന്‍ വടക്കുംമ്പാടന്‍ സമര്‍പ്പിച്ച തടസഹര്‍ജിയും കോടതി പരിഗണിയ്ക്കും.
ഭൂമി ഇടപാടിനെപ്പറ്റി അന്വേഷിക്കാന്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സ്‌റ്റേ ചെയ്ത ഹൈക്കോടതി നടപടി റദ്ദാക്കണമെന്നാണ് മാര്‍ട്ടിന്റെ ഹര്‍ജിയിലെ ആവശ്യം. അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഹര്‍ജിയില്‍ എതിര്‍ഭാഗത്തിന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് ഇറക്കരുതെന്നാണ് ഫാദര്‍ സെബാസ്റ്റിയന്‍ വടക്കുമ്പാടന്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയിലെ ആവശ്യം.