ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; പ്രതിയുടെ മരണ വാറണ്ട് സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: ഗുജറാത്തിൽ മൂന്നര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മരണ വാറണ്ട് സുപ്രീം കോടതി സ്റ്റേ ചെയ്തു. സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുന്നത് അനില്‍ യാദവിന്റെ (22) മരണവാറണ്ടാണ്.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഗുജറാത്ത് ഹൈക്കോടതിയുടെ വാറണ്ട് സ്റ്റേ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

വധശിക്ഷ ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിക്കാനുള്ള 60 ദിവസത്തെ സാവകാശം കുറ്റവാളിക്ക് നല്‍കാത്തത് ചൂണ്ടിക്കാട്ടിയാണ് സ്റ്റേ നല്‍കിയത്. 33 ദിവസത്തെ സമയം മാത്രമേ തനിക്ക് അനുവദിച്ചുള്ളൂ എന്നായിരുന്നു അനില്‍ യാദവിന്റെ വാദം. സൂറത്തിലെ പോക്‌സോ കോടതിയാണ് പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി വധശിക്ഷ വിധിച്ചത്.

Top