ഒമാന്‍: ഒമാനില്‍ കൊവിഡ് വ്യാപനം കൂടുകയാണ്. രാജ്യത്ത് ഇളവുകള്‍ പ്രഖ്യാപിച്ചതിന് ശേഷം ആണ് കൊവിഡ് കേസുകള്‍ കൂടിയത്. കൊവിഡ് മുൻകരുതൽ സംബന്ധിച്ച സുപ്രീം കമ്മിറ്റി നിർദേശങ്ങൾ ലംഘിച്ച 48 സ്ഥാപനങ്ങൾക്കെതിരെ വാണിജ്യ മന്ത്രാലയം നടപടി സ്വീകരിച്ചു.
കഴിഞ്ഞ ഏഴ് ദിവസത്തിനിടെയാണ് ഇത്രയും സ്ഥാപനങ്ങൾക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചത്.ഇളവുകളുടെ മറവില്‍ നിയമലംഘനം കണ്ടെത്താന്‍ പരിശോധന ഊർജിതമാക്കിയതായി വ്യാപാര വിഭാഗം ഡയറക്ടർ ജനറൽ മുബാറക് മുഹമ്മദ് അൽ ദുഹാനി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
50 ശതമാനത്തില്‍ കൂടുതല്‍ ആളുകളെ സ്ഥാപനത്തിന് അകത്ത് പ്രവേശിക്കുക,സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ ആണ് പരിശോധനയില്‍ അധികതര്‍ കണ്ടെത്തിയത്. സുപ്രീം കമ്മിറ്റി നിർദേശത്തെ തുടര്‍ന്ന് രൂപവത്കരിച്ച ടെക്നിക്കൽ ടീം ആണ് കടകളില്‍ പരിശോധനകള്‍ നടത്തുന്നത്.