ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദക്കെതിരെ ആരോപിക്കപ്പെട്ട പീഡനക്കേസ് അന്വേഷിക്കുവാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്.
ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അന്വേഷണത്തിന്റെ മേല്‍നോട്ടം അലഹബാദ് ഹൈക്കോടതി നിര്‍വ്വഹിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ആരോപണമുന്നയിച്ച നിയമ വിദ്യാര്‍ത്ഥിനിയ്ക്കും കുടുംബത്തിനും പൊലീസ് സുരക്ഷ ഒരുക്കുവാന്‍ ചീഫ് സെക്രട്ടറിയോടും കോടതി നിര്‍ദേശിച്ചു.
ഷാജഹാന്‍പുരില്‍ സ്വാമി ചിന്മയാനന്ദ ഡയറക്ടറായ സ്ഥാപനത്തിലെ എല്‍.എല്‍.എം വിദ്യാര്‍ത്ഥിനിയാണ് താനുള്‍പ്പെടെ നിരവധി പെണ്‍കുട്ടികളെ സ്വാമി പീഡിപ്പിച്ചെന്ന് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ചിന്മയാനന്ദക്കെതിരെയുള്ള എല്ലാ തെളിവുകളും കൈയിലുണ്ടെന്നും ഫേസ്ബുക്കിലൂടെയാണ് പെണ്‍ക്കുട്ടി അറിയിച്ചത്.