‘ആടുജീവിതം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോര്‍ദാനില്‍ പോയ പൃഥ്വിരാജിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഭാര്യ സുപ്രിയ.
ലോക്ക്ഡൗണും യാത്രാനിയന്ത്രണങ്ങളും ഉള്ളതിനാല്‍ നാട്ടിലേക്ക് വരാനാകാതെ പൃഥ്വിരാജ്, ബ്ലെസി എന്നിവരുള്‍പ്പെടുന്ന 54 ഓളം ചിത്രീകരണ സംഘം ജോര്‍ദാനില്‍ കഴിയുകയാണ്.
പൃഥ്വരാജ് ഒപ്പം ഇല്ലാത്തിന്റെ സങ്കടവും ആശങ്കയും സുപ്രിയയുടെ ഓരോ പോസ്റ്റിലും വളരെ വ്യക്തമാണ്. ഇപ്പോഴിതാ ഒരു മഴവില്ലിന്റെ ചിത്രം പങ്കുവെച്ച് എഴുതിയ കുറിപ്പാണ് വൈറലാകുന്നത്.
‘എങ്ങും മരണത്തിന്റെ രോഗത്തിന്റെയും വാര്‍ത്തകള്‍ നിറഞ്ഞ് നില്‍ക്കുന്ന ആശങ്കയില്‍ കഴിയുന്ന ഈ സമയത്ത് ആകാശത്ത് പ്രത്യക്ഷപ്പെട്ട ഇരട്ടമഴവില്ല്. വരാനിരിക്കുന്ന നല്ല നാളേയിലേക്ക് ചെറിയ പ്രതീക്ഷയുടെ വെളിച്ചം എന്നില്‍ കൊണ്ടുവന്നു. ഇതൊരു സൂചനായായിരിക്കുമോ?’ എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പലയിടത്തും വേനല്‍മഴ ലഭിച്ചിരുന്നു, പലയിടങ്ങളിലായി മഴവില്ലും പ്രത്യക്ഷപ്പെട്ടിരുന്നു. പൃഥ്വിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രോഗം പടരുന്ന സാഹചര്യത്തില്‍ ആടുജീവിതത്തന്റെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പൃഥ്വിരാജ് തന്നെ അറിയിച്ചിരുന്നു. എന്നാല്‍ എല്ലാവരും അവിടെ സുരക്ഷിതരാണെന്നും എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്നും ഷൂട്ടിങ് സംഘം പറഞ്ഞിരുന്നു.