‘എല്‍ദോ’യുടെ ജീവിതം സിനിമയാകുന്നു; ചിത്രത്തില്‍ സുരാജും സൗബിനും കേന്ദ്ര കഥാപാത്രങ്ങള്‍

കൊച്ചി മെട്രോയില്‍ മദ്യപിച്ചു കിടന്നുറങ്ങിയെന്ന പേരില്‍ അപമാനിക്കപ്പെട്ട എല്‍ദോയുടെ ജീവിതം സിനിമയാകുന്നു. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടാണ് എല്‍ദോയായി വേഷമിടുന്നത്. കൊച്ചി മെട്രോയിലെ ‘പാമ്പ്’ എന്ന തലക്കെട്ടോടെ സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലാത്ത എല്‍ദോ മെട്രോയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

സുരാജിന്റെ ഭാര്യയായി സുരഭി ലക്ഷ്മിയും വേഷമിടുന്നുണ്ട്. സംസാരശേഷിയില്ലാത്ത കഥാപാത്രങ്ങളായിട്ടാണ് ഇരുവരും എത്തുന്നത്. സിനിമയ്ക്കായി ഇരുവരും ആംഗ്യ ഭാഷയില്‍ പ്രത്യേക പരിശീലനം നേടിയിരുന്നു. ഫോട്ടോ എടുത്ത് പ്രചരിപ്പിച്ച വ്യക്തിയുടെ വേഷമാണ് സൗബിന്. വികൃതി എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സൗബിനും സുരാജും തന്നെയാണ് സിനിമ ഈ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നതെന്ന് അറിയിച്ചത്.

Top