സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തെ പ്രശംസിച്ചുകൊണ്ട് നടന്‍ സുരാജ് വെഞ്ഞാറമൂട് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരുന്നു. എന്നാല്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെയും മുസ്ലിം ലീഗിനെയും കുറിപ്പില്‍ പരാമര്‍ശിച്ചത് വിവാദമായതിനെ തുടര്‍ന്ന് മാപ്പ് പറഞ്ഞ് സുരാജ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
”മലപ്പുറത്തിന്റെ സ്‌നേഹവും ഫുട്‌ബോളും ലാളനയും എല്ലാ അര്‍ത്ഥത്തിലും കാണിച്ചു തന്ന ഒരു സിനിമ എന്ന് മാത്രമാണ് ഇന്നലെ എഴുതിയ നിരൂപണത്തില്‍ ഉദ്ദേശിച്ചത്. മലപ്പുറത്തിന്റെ സ്‌നേഹവും കരുത്തും എല്ലാമാണ് മുസ്ലിം ലീഗും കുഞ്ഞാലികുട്ടി സാഹിബും. സുഡാനി എന്ന സിനിമയിലൂടെ മലപ്പുറത്തിന്റെ സ്‌നേഹവും മറ്റൊരു ജീവനോടുള്ള കരുതലും വേറെ ഒരു ആംഗിളില്‍ പ്രേക്ഷകര്‍ക്ക് കാണിച്ചു സുഡാനി ഫ്രം നൈജീരിയ എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. ഞാന്‍ എഴുതിയതില്‍ ഏതെങ്കിലും രീതിയില്‍ ആര്‍ക്കെങ്കിലും മനഃപ്രയാസം നേരിട്ടതില്‍ ഖേദം പ്രകടിപ്പിക്കുന്നു.” ഇതായിരുന്നു സുരാജ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്.
‘ലീഗും കുഞ്ഞാലിക്കുട്ടിയും കോണി ചിഹ്നവും ഒന്നും ഇല്ലാത്ത കൊതിപ്പിക്കുന്ന യഥാര്‍ഥ മലപ്പുറത്തിന്റെ ഭംഗി. അങ്ങനെ എല്ലാം കൊണ്ടും ഒരു ആസ്വാദകന്റെ മനസ്സ് നിറക്കുന്ന, കണ്ണ് നിറക്കുന്ന ഒരു ബഹളവും ഇല്ലാത്ത ഒരു കൊച്ചു ഗംഭീര സിനിമയെന്നായിരുന്നു’ വിവാദത്തിലാക്കിയ സുരാജിന്റെ പരാമര്‍ശം.