ഹാസ്യ വേഷങ്ങള്‍ മാത്രമല്ല തനിക്കു വഴങ്ങുന്നതെന്ന് പ്രേക്ഷകര്‍ക്ക് കാണിച്ചു തന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിദ്ധാര്‍ത്ഥ് ഭരതന്‍ ഒരുക്കിയ ‘വര്‍ണ്യത്തില്‍ ആശങ്ക’ എന്നീ സിനിമകളില്‍ ശക്തമായ വേഷങ്ങള്‍ ചെയ്ത സുരാജ് വീണ്ടും കേന്ദ്ര കഥാപാത്രമായി എത്തുന്നു.
ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്യുന്ന ‘കുട്ടന്‍പിള്ളയുടെ ശിവരാത്രി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് സുരാജിന്.
കുടുംബബന്ധങ്ങളുടെ കഥ പറയുന്ന സിനിമയില്‍ ശ്രിന്ദ, മിഥുന്‍ രമേശ്, കൊച്ചുപ്രേമന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാലക്കാടും ഒറ്റപ്പാലവുമാണ് പ്രധാന ലൊക്കേഷനുകള്‍.