കൊച്ചി : സര്‍ചാര്‍ജ് കൂട്ടി ഉപഭോക്താക്കളെ ദുരിതത്തിലാക്കി വൈദ്യുതിബോര്‍ഡ്. ഇന്ധന സര്‍ചാര്‍ജായി യൂണിറ്റിന് 15 പൈസ അധിക നിരക്ക് കെ.എസ്.ഇ.ബി. ഈടാക്കിത്തുടങ്ങി.
പുതിയ ബില്ലില്‍ സര്‍ചാര്‍ജ് നിരക്ക് കൂടി വന്നതോടെയാണ് ഉപഭോക്താക്കള്‍ സംഭവം അറിയുന്നത്. എന്നാല്‍ അധിക നിരക്ക് ഈടാക്കുന്നതിന് ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ട്. പ്രളയബാധിത പ്രദേശങ്ങളെ സര്‍ചാര്‍ജില്‍നിന്ന് ഒഴിവാക്കാന്‍ ബോര്‍ഡ് തയ്യാറായിട്ടില്ല. 20 യൂണിറ്റിനു താഴെ ഉപയോഗിക്കുന്ന നോണ്‍ പേമെന്റ് ഗ്രൂപ്പിനെ (എന്‍.പി.ജി.) മാത്രമാണ് സര്‍ചാര്‍ജില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളത്. കാര്‍ഷിക മേഖലയടക്കം സര്‍ചാര്‍ജില്‍ വരുന്നുണ്ട്.
കഴിഞ്ഞ രണ്ട് നിരക്ക് വര്‍ധനയിലും 180 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളെ ഒഴിവാക്കിയിരുന്നു. എന്നാല്‍ സര്‍ചാര്‍ജില്‍ അവരെയും ഉള്‍പ്പെടുത്തി. മൂന്നു മാസത്തേക്കാണ് സര്‍ചാര്‍ജ് പിരിക്കുന്നതിനായി െറഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയിട്ടുള്ളത്.
ഓഗസ്റ്റ് 16 മുതലുള്ള ബില്ലുകള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് കൂടി ചേര്‍ത്തുകൊണ്ടുള്ള ബില്‍ നല്‍കാനാണ് ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം വൈദ്യുതി പുറമെ നിന്ന് വാങ്ങിയ ഇനത്തില്‍ 19.74 കോടിയുടെ അധിക ബാധ്യത ഉണ്ടായെന്ന കാരണത്താലാണ് റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവ്.