കൊച്ചി: മോദിയുടെയും അമിത് ഷായുടേയും യുദ്ധം സിപിഐഎം കാണാനിരിക്കുന്നതേയുള്ളൂവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ത്രിപുരയിലെ തെരഞ്ഞടുപ്പ് ഫലം ഏറ്റവും കൂടുതല്‍ സ്വാധീനിക്കാന്‍ പോകുന്നത് കേരളത്തിലായിരിക്കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്ക് കുറിപ്പിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
ബിജെപി കേന്ദ്രമന്ത്രിമാരെ പ്രചാരണത്തിനിറക്കി, ചെറിയ കക്ഷിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിക്കളഞ്ഞു, പണം ചെലവഴിച്ചു, തുടങ്ങിയുള്ള മുട്ടാപ്പോക്ക് ന്യായങ്ങളാണ് പറയുന്നതെങ്കില്‍ അവരോട് സഹതപിക്കുകയല്ലാതെ വേറെ വഴിയില്ല. ഇത്രയും കാലം പറഞ്ഞുനടന്നിരുന്നത് ഇടതുപക്ഷമുള്ളിടത്ത് ബിജെപി വളരില്ല എന്നായിരുന്നില്ലേ. ഈ തെരഞ്ഞെടുപ്പ് ഫലം ഏറ്റവും കൂടുതല്‍ സ്വാധീനിക്കാന്‍ പോകുന്നത് കേരളത്തിലായിരിക്കും. സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് കേരളത്തില്‍ നടക്കാന്‍ പോകുന്നത്. മോദിയുടെയും അമിത് ഷായുടേയും യുദ്ധം സിപിഐഎം കാണാനിരിക്കുന്നതേയുള്ളൂ, സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.