മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് യാതൊരുവിധ അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

suresh gopi

തിരുവനന്തപുരം: പോണ്ടിച്ചേരിയില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട് വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് യാതൊരുവിധ അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി എംപി.

ഈ മാസം പതിമൂന്നിനകം രേഖകള്‍ നേരിട്ട് ഹാജരാക്കണമെന്ന് സുരേഷ് ഗോപിയോട് തിരുവനന്തപുരം ആര്‍ടിഒ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇത്തരത്തിലുള്ള ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ് ലഭിച്ചാല്‍ മറുപടി നല്‍കും. വിയന്നയിലായിരുന്ന സുരേഷ് ഗോപി തലസ്ഥാനത്ത് തിരിച്ചെത്തി. ഈ മാസം 10, 11 തീയതികളില്‍ അട്ടപ്പാടി സന്ദര്‍ശിക്കാന്‍ അദ്ദേഹം പോകുമെന്നും എംപിയുടെ ഓഫീസ് അറിയിച്ചു

Top