suresh gopi-not invited-mp meeting

ന്യൂഡല്‍ഹി: സഹകരണ ബാങ്കുകളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വിളിച്ച എംപിമാരുടെ യോഗത്തിലേക്ക് സുരേഷ് ഗോപി എംപിയെ ക്ഷണിച്ചില്ല.

മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം വിളിച്ചത്. തന്നെ യോഗത്തിലേക്ക് ക്ഷണിക്കാത്ത നടപടിയില്‍ പ്രതിഷേധമറിയിക്കാനെത്തിയ സുരേഷ് ഗോപിയെ മറ്റുള്ളവര്‍ അനുനയിപ്പിച്ചു.

നേരത്തെ സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുന്നതിനു കേരള എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും, കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയേയും സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി
പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് അദ്ദേഹം എംപിമാരുടെ യോഗം വിളിച്ചത്. യോഗത്തിലേക്ക് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി റിച്ചാര്‍ഡ് ഹെയെയും ക്ഷണിച്ചിരുന്നില്ല.

Top