ബിജെപി അധ്യക്ഷ സ്ഥാനത്തേക്കില്ല; നിലപാട് ആവര്‍ത്തിച്ച് സുരേഷ് ഗോപി

കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി എം.പി. ഇപ്പോള്‍ ചെയ്യുന്ന ജോലിയില്‍ താന്‍ സമര്‍ത്ഥനാണ്. അത് തുടരാന്‍ അനുവദിക്കണം. പി.പി മുകുന്ദനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും സംഘടനാകാര്യങ്ങള്‍ ചര്‍ച്ചയായില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പി.പി മുകുന്ദനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

പി.പി മുകുന്ദനുമായി തനിക്ക് 1989 മുതലുള്ള പരിചയമാണ്. ആ ബന്ധമാണ് ഇപ്പോഴും തുടരുന്നത്. മുകുന്ദനുമായി തനിക്ക് പാര്‍ട്ടി ബന്ധമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ബിജെപി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് സുരേഷ് ഗോപി നേരത്തേയും വ്യക്തമാക്കിയതാണ്. ആ സ്ഥാനത്തേക്ക് എത്തേണ്ടത് രാഷ്ട്രീയക്കാരാണെന്നും സിനിമാക്കാരല്ലെന്നുമാണ് സുരേഷ് ഗോപിയുടെ നിലപാട്.

 

Top