സിപിഐഎം നേതാക്കളുടേത് വെറും വാചകം മാത്രമെന്ന് സുരേഷ് ഗോപി

തൃശൂര്‍: സിപിഐഎം നേതാക്കളുടേത് വെറും വാചകം മാത്രമെന്ന് നടന്‍ സുരേഷ് ഗോപി. നവകേരള സദസിന് ചെലവാക്കുന്ന പണം കൊണ്ട് പെന്‍ഷന്‍ കൊടുക്കാമായിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. പണം ചെലവാക്കുന്നത് പാര്‍ട്ടിയെ കനപ്പിക്കാനാണ്. താന്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ല എന്ന് പറഞ്ഞവരോട് പുച്ഛം മാത്രമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ ദിവസം നടന്‍ സുരേഷ് ഗോപിക്കെതിരെ സംവിധായകന്‍ കമല്‍ രംഗത്തെത്തിയിരുന്നു. അടുത്ത ജന്മത്തില്‍ ബ്രാഹ്മണനാകണമെന്ന് പറഞ്ഞ നടന്‍ സുരേഷ് ഗോപി ലജ്ജിപ്പിക്കുന്ന കലാകാരനായി മാറിയെന്ന് സംവിധായകന്‍ കമല്‍ വിമര്‍ശിച്ചു. അപരമത-ജാതി വിദ്വേഷം എത്രത്തോളമെത്തി എന്നതിന്റെ തെളിവാണ് ഇത്.

ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണമെന്ന് പറഞ്ഞയാളെപ്പോലെ അശ്ലീലമാണ് അദേഹത്തിന്റെ വാക്കുകള്‍. സംഘപരിവാറിലേക്ക് ഇറങ്ങികഴിഞ്ഞാലുള്ള പ്രശ്നമാണിതെന്നും കമല്‍ പറഞ്ഞു. ഒരുപക്ഷേ അത്തരക്കാര്‍ ഭീമന്‍ രഘുവിനെ പോലെ എഴുന്നേറ്റുനിന്ന് ഭക്തി കാണിക്കും.

പിണറായി വിജയന്റെ മുന്നില്‍ ഭക്തി കാണിക്കുന്നത് ശരിയല്ലെന്നും അത് അശ്ലീലമാണെന്നും ഭീമന്‍ രഘുവിന് മനസിലാകാത്തത് അദ്ദേഹം കുറേ കാലം ആ പാളയത്തില്‍ ആയിരുന്നതുകൊണ്ടാണ്. കലാകാരന്മാരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചലച്ചിത്ര പ്രവര്‍ത്തകരെ ലജ്ജിപ്പിക്കുകയാണെന്നും കമല്‍ പറഞ്ഞു.

Top