കൃഷിഭൂമിയുടെ വിലാസത്തിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തതെന്ന് സുരേഷ് ഗോപി

suresh gopi

കൊച്ചി: വ്യാജ വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ് ഗോപിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു.

പുതുച്ചേരിയില്‍ കൃഷി ഭൂമിയുള്ളതിനാല്‍ ആ വിലാസത്തിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തതെന്ന് സുരേഷ് ഗോപി പൊലീസിനോട് പറഞ്ഞു. കൃഷി സ്ഥലത്ത് പോകാന്‍ വാഹനം ഉപയോഗിച്ചിരുന്നുവെന്നും താരം വ്യക്തമാക്കി.

ക്രൈബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു സുരേഷ് ഗോപിയെ ചോദ്യം ചെയ്തത്.

അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ, മൂന്നാഴ്ചത്തേക്ക് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ സുരേഷ് ഗോപി ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

അന്വേഷണവുമായി സഹകരിക്കണം. കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമെങ്കില്‍ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ വ്യവസ്ഥപ്രകാരം നോട്ടിസ് നല്‍കി വിളിച്ചുവരുത്താമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Top