സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന 257-ാമത്തെ സിനിമക്ക് തുടക്കം. കുഞ്ഞമ്മിണിസ് ഹോസ്പിറ്റല്‍ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ സനല്‍ വി. ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് സഞ്ജയ് പടിയൂര്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിനീത് ജയ്‌നും, സഞ്ജയ് പടിയൂരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇടപ്പള്ളി, അഞ്ചുമന ദേവീ ക്ഷേത്രത്തില്‍ ലളിതമായി നടന്ന പൂജയോടെയാണ് ചിത്രത്തിന് തുടക്കം. സുരാജ് വെഞ്ഞാറമൂട് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിക്കുകയും രാജാസിംഗ് ഫസ്റ്റ് ക്ലാപ്പ് നല്‍ക്കുകയും ചെയ്തു.
ചലച്ചിത്ര രംഗത്തെ നിരവധിപ്പേരുടെ സാന്നിദ്ധ്യവും ചടങ്ങില്‍ ഉണ്ടായിരുന്നു. പൂര്‍ണ്ണമായും ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ പ്രശസ്ത നടനും സംവിധായകനുമായ ഗൗതം മേനോന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരും മുഖ്യവേഷത്തില്‍, അഭിനയിക്കുന്നു. കഥ – ജിത്തു.കെ.ജയന്‍, മനു: സി. കുമാര്‍. തിരക്കഥ – മനു: സി.കുമാര്‍. ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പളളി. എഡിറ്റിംഗ് – മണ്‍സൂര്‍ മുത്തുട്ടി. കലാസംവിധാനം – സുനില്‍ കെ.ജോര്‍ജ്. കോസ്റ്റ്യൂം – ഡിസൈന്‍ -നിസ്സാര്‍ റഹ്‌മത്ത്. മേക്കപ്പ്.-റോണക്‌സ് സേവ്യര്‍. ലൈന്‍ പ്രൊഡ്യൂസര്‍ -ആര്യന്‍ സന്തോഷ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പൗലോസ് കുറുമുറ്റം. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടിവ് – അഭിലാഷ് പൈങ്ങോട്. ഡിസംബര്‍ പതിനെട്ടു മുതല്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു. അങ്കമാലി കാലടി ഭാഗങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.