തൃശ്ശൂര്‍: അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയ സംഭവത്തില്‍ വിശദീകരണവുമായി എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ്ഗോപി. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചിട്ടില്ലെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ നോട്ടീസയച്ചിരുന്നു. 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടത്.
അതേസമയം, സംഭവത്തില്‍ സുരേഷ് ഗോപി പറഞ്ഞത്, ഇഷ്ടദേവന്റെ പേര് പറയാന്‍ പറ്റാത്തതിനെ ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്നും അയ്യന്‍ എന്ന വാക്കിന്റെ അര്‍ഥം പരിശോധിക്കണമെന്നുമാണ്. വെള്ളിയാഴ്ച തേക്കിന്‍കാട് മൈതാനത്തു നടന്ന എന്‍ഡിഎയുടെ കണ്‍വന്‍ഷനിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസംഗം.
എന്നാല്‍, തെരഞ്ഞെടുപ്പില്‍ ജാതിയും മതവും പറഞ്ഞ് വോട്ട് തേടരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം ലംഘിച്ചതിനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്ക് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമ നോട്ടീസയച്ചത്. സുരേഷ് ഗോപി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് നോട്ടീസില്‍ ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു.