സുരേഷ് ഗോപിയുടെ പെരുമാറ്റം അപലപനീയം; ആര്‍ ബിന്ദു

മാധ്യമപ്രവര്‍ത്തകക്ക് നേരെയുള്ള സുരേഷ് ഗോപിയുടെ പെരുമാറ്റം അപലപനീയമെന്ന് ആര്‍ ബിന്ദു. ഫ്യൂഡല്‍ മേലാളബോധത്തിലാണ് സുരേഷ് ഗോപി പെരുമാറിയതെന്ന് മന്ത്രി വിമര്‍ശിച്ചു. സ്ത്രീത്വത്തോടുള്ള നിന്ദയോട് ആത്മാഭിമാനത്തോടെ പ്രതികരിച്ച മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പമാണ്. കാലഹരണപ്പെട്ട മൂല്യബോധമാണ് സുരേഷ് ഗോപിയുടെ മനസ്സില്‍ അടിഞ്ഞുകൂടി കിടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയത് ഒട്ടും ദുരുദ്ദേശപരമല്ലാത്ത ഒരു നടപടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയോട് പരസ്യമായി ക്ഷമ പറഞ്ഞെന്നും വിവാദം അവസാനിപ്പിക്കണമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

ഒട്ടും ദുരുദ്ദേശപരമല്ലാത്ത നടപടിയായിട്ടും മനോവിഷമമുണ്ടായ സഹോദരിയോട് സുരേഷ് ഗോപി പരസ്യമായി ക്ഷമ പറഞ്ഞുകഴിഞ്ഞു. ഇനിയെങ്കിലും ഈ വിവാദം അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Top