ന്യൂഡല്‍ഹി: വാണിജ്യ മന്ത്രാലയത്തിന് പുറമേ വ്യോമയാന മന്ത്രാലയത്തിന്റെ ചുമതലയും സുരേഷ് പ്രഭുവിന് നല്‍കി. ആന്ധ്രപ്രദേശിന് പ്രത്യേക പദവി പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ച് തെലുങ്കുദേശം പാര്‍ട്ടിയിലെ(ടിഡിപി) അശോക് ഗജപതി രാജു രാജിവച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
അശോക് ഗജപതി രാജുവും ശാസ്ത്രസാങ്കേതിക സഹമന്ത്രി വൈ.എസ്. ചൗധരിയും പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തി നരേന്ദ്ര മോദിക്ക് നേരിട്ടാണ് രാജിക്കത്ത് കൈമാറിയത്.