ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്കെല്ലാം 2020 ഓടെ കണ്‍ഫേംഡ് ടിക്കറ്റ് ലഭ്യമാക്കുമെന്ന് റയില്‍വേ മന്ത്രി സുരേഷ് പ്രഭു. ജനസംഖ്യാ വര്‍ധനവ് കാരണം ഇത് വെല്ലുവിളി നിറഞ്ഞതാണ്.
ട്രെയിന്‍ സര്‍വീസുകള്‍ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.
ട്രെയിന്‍ യാത്രാ സൗകര്യം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനായി നൂതന സാങ്കേതിക വിദ്യകള്‍ റെയില്‍വേ സ്വീകരിച്ച് വരികയാണ്. മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്ന് മന്ത്രി പറഞ്ഞു.