തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഖ്യപ്രചാരകനായിരുന്ന നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി ബി.ജെ.പിയില്‍ ഔദ്യോഗിക അംഗമായി.
ബി.ജെ.പി സംസ്ഥാന സമിതി അംഗമായിരുന്നെങ്കിലും സുരേഷ് ഗോപി ഇതുവരെ ഔദ്യോഗികമായി പാര്‍ട്ടിയില്‍ അംഗമായിരുന്നില്ല.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 80 പ്രകാരം പ്രശസ്തരായ വ്യക്തികള്‍ക്ക് നല്കുന്ന രാജ്യസഭാംഗത്വം വഴിയാണ് സുരേഷ് ഗോപി പാര്‍ലമെന്റിലെത്തിയത്.