കൊച്ചി: ആക്രമണത്തിനിരയായ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് സുരേഷ് ഗോപി എംപി രംഗത്ത്. അതിക്രമങ്ങള്‍ ചെറുക്കാന്‍ എല്ലാ ശ്രമങ്ങളും ഉണ്ടാവണം. ഇനിയൊരു പെണ്‍കുട്ടിക്ക് നേരെയും ഒരു ചെറുവിരല്‍ പോലും അനക്കാന്‍ ഒരുത്തനും ധൈര്യപ്പെടരുതെന്നും സുരേഷ് ഗോപി ഫേസ് ബുക്കില്‍ കുറിച്ചു.
സ്വന്തം അഭിമാനത്തിന് നേരെ ഉയരുന്ന ചെറുചലനങ്ങളില്‍ പോലും ചതഞ്ഞു നെഞ്ചുരുകി പോകുന്നവരുടെ ദുഖത്തിന്റെ ആഴം കൂടി നമ്മള് അറിഞ്ഞു വയ്ക്കണം എന്ന സാമൂഹ്യപാഠം കൂടിയാണ് എന്റെ കുഞ്ഞനുജത്തിയ്ക്കുണ്ടായ ദുരനുഭവം നമുക്ക് മുന്നില്‍ തുറന്നു വയ്ക്കുന്നത്. സംഭവത്തില്‍ താന്‍ അവള്‍ക്കൊപ്പമാണെന്നും കൂടെയുണ്ടാവുമെന്നും സുരേഷ് ഗോപി കുറിച്ചു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സ്വന്തം അഭിമാനത്തിന് നേരെ ഉയരുന്ന ചെറുചലനങ്ങളില്‍ പോലും ചതഞ്ഞു നെഞ്ചുരുകി പോകുന്നവരുടെ ദുഖത്തിന്റെ ആഴം കൂടി നമ്മള് അറിഞ്ഞു വയ്ക്കണം എന്ന സാമൂഹ്യപാഠം കൂടിയാണ് എന്റെ കുഞ്ഞനുജത്തിയ്ക്കുണ്ടായ ദുരനുഭവം നമുക്ക് മുന്നില്‍ തുറന്നു വയ്ക്കുന്നത്. ഇതിനെ ചെറുക്കാന്‍ എല്ലാ ശ്രമങ്ങളും ഉണ്ടാകണം. എന്റെ പിന്തുണ ! ഇനിയൊരു പെണ്‍കുട്ടിയ്ക്ക് നേരെയും ഒരു ചെറുവിരല്‍ പോലും അനക്കാന്‍ ഒരുത്തനും ധൈര്യപ്പെടരുത് !
ഞാന്‍ കൂടെയുണ്ട് !