സര്‍ഫെയ്‌സ് ബുക്ക് 2, സര്‍ഫെയ്‌സ് ലാപ്‌ടോപ്പ് എന്നിവ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1,37,999 രൂപയാണ് സര്‍ഫെയ്‌സ് ബുക്ക് 2 ന്റെ വില. 86,999 രൂപയാണ് സര്‍ഫെയ്‌സ് ലാപ്‌ടോപ്പിന്റെ വില. ആമസോണ്‍ ഫ്‌ളിപ്പ്കാര്‍ട്ട് എന്നീ ഓണ്‍ലൈന്‍ വില്‍പന കേന്ദ്രങ്ങളിലും ക്രോമ, റിലയന്‍സ്, വിജയ് സേയ്ല്‍സ് പോലുള്ള സ്ഥാപനങ്ങളിലും ഇവ ലഭ്യമാണ്.
ലാപ്‌ടോപ്പ് ആയും ടാബ്ലറ്റ് ആയും ഉപയോഗിക്കാന്‍ സാധിക്കുന്ന ഉപകരണമാണ് സര്‍ഫെയ്‌സ് ബുക്ക് 2. ഇതിന്റെ കീബോര്‍ഡ് വേര്‍പ്പെടുത്താവുന്നതാണ്. 267ppi പിക്‌സല്‍ ഡെന്‍സിറ്റിയുള്ള പിക്‌സല്‍ സെന്‍സ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. എട്ടാം തലമുറ ഇന്റല്‍ ഡ്യുവല്‍ കോര്‍/ ക്വാഡ് കോര്‍ പ്രൊസസറുകളും എന്വിഡിയ ജിഫോഴ്‌സ് ജിപിയു, ഒപ്പം 256 ജിബി മുതല്‍ ഒരു ടിബി വരെയുള്ള എസ്എസ്ഡി സ്റ്റോറേജ് ഓപ്ഷനും എട്ട് ജിബിയ്ക്കും ആറ് ജിബിയ്ക്കും ഇടയിലുള്ള റാം പതിപ്പുകളും ലഭ്യമാവും.
യുഎസ്ബി ടൈപ്പ് എ, ടൈപ്പ് സി പോര്‍ട്ടുകള്‍, അല്‍കാന്റാര കീബോഡ്, വൈഫൈ, ബ്ലൂടൂത്ത്, ഇന്‍ബില്റ്റ് എക്‌സ്‌ബോക്‌സ് വയര്‍ലെസ്, എസ്.ടി.എക്‌സ്.സി കാര്‍ഡ് റീഡര്‍, ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയും 1080 പികസല്‍ വീഡിയോകള്‍ പകര്‍ത്താന്‍ സാധിക്കുന്ന എട്ട് മെഗാപ്കിസല്‍ റിയര്‍ ക്യാമറ, അഞ്ച് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നിവയും സര്‍ഫെയ്‌സ് ബുക്ക് 2നുണ്ട്.
3.2 അനുപാതത്തില്‍ 34 ലക്ഷം പിക്‌സലുകളോടു കൂടിയുള്ള 1080 പിക്‌സല്‍ ഡിസ്‌പ്ലേയാണ് സര്‍ഫെയ്‌സ് ലാപ്‌ടോപ്പിനുള്ളത്. എട്ട് ജിബി മുതല്‍ 16 ജിബി വരെയുള്ള റാം വേരിയന്റുകളും 128 ജിബി മുതല്‍ ഒരു ടിബി വരെയുള്ള സ്റ്റോറേജ് വേരിയന്റുകളും സര്‍ഫെയ്‌സ് ലാപ്‌ടോപ്പിനുണ്ട്.