മൈക്രോസോഫ്റ്റ് വാക്ക് പാലിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സര്‍ഫസ് പ്രോ 4 ടാബ്‌ലറ്റ് രാജ്യത്ത് അവതരിപ്പിച്ചു. 2016 ജനവരിയില്‍ സര്‍ഫസ് പ്രോ 4 ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് മേധാവി കഴിഞ്ഞ നവംബറില്‍ മുംബൈയില്‍ പ്രഖ്യാപിച്ചിരുന്നു.
സര്‍ഫസ് പ്രൊ 4 ന് ഇന്ത്യയില്‍ 89,990 രൂപ മുതലാണ് വില. ജനവരി 14 ന് ഇന്ത്യയില്‍ വില്‍പ്പന തുടങ്ങുന്ന ഗാഡ്ജറ്റ്, ആദ്യ ആറുമാസം ആമസോണ്‍ ഇന്ത്യ വഴിയായിരിക്കും വില്‍ക്കുക. നോയ്ഡ, ഗുഡ്ഗാവ്, ഡല്‍ഹി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ മൈക്രോസോഫ്റ്റ് സ്‌റ്റോറുകളിലും കിട്ടും.
സര്‍ഫസ് പ്രോ 4 ന്റെ മൂന്ന് വകഭേദങ്ങളാണ് ഇന്ത്യയില്‍ ലഭിക്കുക. ആദ്യത്തത് കോര്‍ ഐ5 പ്രൊസസറും 4ജിബി റാമും 128ജിബി എസ്എസ്ഡിയുമുള്ള മോഡലാണ്. ഇതിനാണ് 89,990 രൂപ വിലയിട്ടിട്ടുള്ളത്. രണ്ടാമത്തെ വകഭേദം കോര്‍ ഐ5, 8ജിബി റാം, 256 ജിബി എസ്എസ്ഡി എന്നിവയുള്ളതാണ്. വില 1,20,990 രൂപ. മൂന്നാമത്തേത് കോര്‍ ഐ7, 8ജിബി റാം, 256ജിബി എസ്എസ്ഡി എന്നിവയുള്ളത്. വില 144990 രൂപ.