മൈക്രോസോഫ്റ്റ് സര്‍ഫെയ്‌സ് പ്രോ 6, സര്‍ഫെയ്‌സ് ലാപ്‌ടോപ് 2, എന്നിവ അവതരിപ്പിച്ചു. 13.5 മണിക്കൂര്‍ ബാറ്ററി പവറാണ് സര്‍ഫെയ്‌സ് പ്രോ 6ന് ഉള്ളത്. 12.3 പിക്‌സല്‍ സെന്‍സ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് ഉള്ളത്. 16 ജിബി റാമും 1 ടിബി എസ്എസ്ഡി സ്റ്റോറേജുമാണുള്ളത്. ബ്ലാക്ക് കളറില്‍ മാത്രമാണ് ഇപ്പോള്‍ സര്‍ഫെയ്‌സ് പ്രോ 6 ലഭ്യമാകുക. 65,901 രൂപയാണ് ലാപ്‌ടോപ്പിന്റെ വില. ഒക്ടോബര്‍ 16 മുതല്‍ വില്‍പ്പന ആരംഭിക്കും. എന്നാല്‍ ഇന്ത്യയില്‍ ഇത് ലഭ്യമല്ല.
സര്‍ഫെയ്‌സ് ലാപ്‌ടോപ്പിന്റെ അപ്‌ഡേറ്റഡ് വേര്‍ഷനാണ് സര്‍ഫെയ്‌സ് ലാപ്‌ടോപ്പ് 2. 14.5 മണിക്കൂര്‍ ബാറ്ററി പവറാണ് സര്‍ഫെയ്‌സ് ലാപ്‌ടോപ്പ് 2വിന് ഉള്ളത്. 13.5 ഇഞ്ച് പിക്‌സല്‍ സെന്‍സ് സ്‌ക്രീനാണ്. കീബോര്‍ഡില്‍ വ്യത്യാസങ്ങളൊന്നും തന്നെയില്ല. ബ്ലാക്ക്, ബര്‍ഗുണ്ടി, കോബാള്‍ട്ട് ബ്ലു എന്നീ നിറങ്ങളിലും ലാപ്‌ടോപ്പ് ലഭ്യമാണ്. 73,231 രൂപയാണ് ലാപ്‌ടോപ്പിന്റെ വില.