അക്ഷയ് കുമാര്‍ നായകനാവുന്ന സൂററൈ പോട്ര് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കന് പേരിട്ടു. സര്‍ഫിറാ എന്നാണ് സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. സിനിമയുടെ പേര് പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടുണ്ട്. അക്ഷയ് കുമാറിന്റെ കഥാപാത്രത്തെ കാണിക്കുന്ന രംഗങ്ങളും വീഡിയോയിലുണ്ട്. പരേഷ് റാവല്‍, രാധികാ മദന്‍, സീമാ ബിശ്വാസ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. സൂര്യ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംവിധായികയും ശാലിനി ഉഷാദേവിയും ചേര്‍ന്നാണ് തിരക്കഥ.
പൂജാ തൊലാനി സംഭാഷണവും ജി.വി. പ്രകാശ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. അരുണ ഭാട്ടിയ, സൂര്യ, ജ്യോതിക, വിക്രം മല്‍ഹോത്ര എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഈ വര്‍ഷം ജൂലൈ 12-ന് സര്‍ഫിറാ തിയേറ്ററുകളിലെത്തും.
എയര്‍ ഡെക്കാണ്‍ എന്ന ആഭ്യന്തര വിമാന സര്‍വീസസിന്റെ സ്ഥാപകന്‍ ജി.ആര്‍. ഗോപിനാഥിന്റെ ജീവിതം ആസപ്ദമാക്കിയുള്ള സിനിമയായിരുന്നു ‘സൂരറൈ പോട്ര്’. ചിത്രത്തിലെ അഭിനയത്തിന് സൂര്യക്കും നായിക അപര്‍ണാ ബാലമുരളിക്കും ആ വര്‍ഷത്തെ മികച്ച നടനും നടിക്കുമുള്ള ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. മികച്ച ഫീച്ചര്‍ സിനിമയ്ക്കുള്ള പുരസ്‌കാരവും സൂററൈ പോട്രിനായിരുന്നു. ജി.വി പ്രകാശ് മികച്ച പശ്ചാത്തല സംഗീതത്തിനും സുധ കൊങ്കരയും ശാലിനി ഉഷ നായരും മികച്ച തിരക്കഥാകൃത്തുക്കള്‍ക്കുള്ള പുരസ്‌കാരവും ചിത്രം സ്വന്തമാക്കി.