വൈദ്യ ശാസ്ത്ര ലോകത്തിന് അഭിമാനമായി മനുഷ്യന്റെ തല മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു.
ചൈനയിലെ ഹാര്‍ബിന്‍ മെഡിക്കല്‍ സര്‍വ്വകലാശാലയിലെ ഡോ ഷ്യോപിങ് റെനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വൈദ്യശാസ്ത്രത്തിന് ഈ നേട്ടം സമ്മാനിച്ചത്.
ദി ടെലിഗ്രാഫാണ് ഇറ്റാലിയന്‍ ശാസ്ത്രജ്ഞനായ സെര്‍ജിയോ കാനവെരോയുടെ ഈ അവകാശവാദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രണ്ട് വ്യക്തികളുടെ നട്ടെല്ലും, രക്തക്കുഴലുകളും, നാഡികളും തമ്മില്‍ ബന്ധിപ്പിച്ച് 18 മണിക്കൂര്‍ കൊണ്ടാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.
ശസ്ത്രക്രിയ വിജയിച്ചതിന് തെളിവായി അദ്ദേഹം പറയുന്നത് നാഡികളിലുണ്ടായ വൈദ്യുത ഉത്തേജനമാണ്. കഴുത്തിന് താഴേയ്ക്ക് തളര്‍ന്നു പോയവരില്‍ ശസ്ത്രക്രിയ പരീക്ഷിക്കാനൊരുങ്ങുകയാണെന്നും സെര്‍ജിയോ കാനവേരോ പറഞ്ഞു.
വൈകാതെ തന്നെ കൂടുതല്‍ വിവരങ്ങള്‍ ഒരു സര്‍ജിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ ഷ്യോപിങിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം കുരങ്ങിന്റെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.