ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സേന മിന്നലാക്രമണം നടത്തിയ സെപ്തംബര്‍ 29ന് ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഡേ’ ആയി ആഘോഷിക്കാന്‍ യുജിസി സര്‍വകലാശാലകള്‍ക്ക് നോട്ടീസ് നല്‍കിയതിനെതിരേ കോണ്‍ഗ്രസ് രംഗത്ത്. യുജിസിയുടെ ഇത്തരത്തിലൊരു സര്‍ക്കുലര്‍ ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ പറഞ്ഞു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ യുജിസി ഇത്തരത്തിലൊരു സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ടോ എന്നത് സംശയമാണ്. ഇത്തരം സര്‍ക്കുലറുകള്‍ രാജ്യത്തിന് നാണക്കേടാണ്. രാഷ്ട്രീയ നേട്ടം കൊയ്യുന്നതാണ് ഈ നിര്‍ദ്ദേശത്തിന്റെ ഏക ഉദ്ദേശ്യം. സര്‍വകലാശാലകളുടെ സ്വാതന്ത്ര്യം തകര്‍ക്കാനുള്ള ഗൂഢനീക്കം ഇതിന് പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നോട്ട് നിരോധനത്തിന്റെ വാര്‍ഷികം ആഘോഷിക്കണമെന്ന് പറഞ്ഞ് യുജിസി സര്‍വകലാശാലകള്‍ക്ക് സര്‍ക്കുലര്‍ നല്‍കുമോ എന്നും കപില്‍ സിബല്‍ ചോദിച്ചു.