surgical strike proof

ന്യൂഡല്‍ഹി: പാക്ക് അധിനിവേശ കാശ്മീരില്‍ നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ സൈന്യം കേന്ദ്രസര്‍ക്കാരിനു കൈമാറി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്രാജ് അഹിറാണ് ഇക്കാര്യം പുറത്തുവിട്ടത്. സെപ്തംബര്‍ 28നു സൈനിക തിരിച്ചടി നടത്തിയതിനു ശേഷം ആദ്യം ഇതു സംബന്ധിച്ച രേഖകള്‍ സൈന്യം കേന്ദ്രസര്‍ക്കാരിനു കൈമാറിയിരുന്നുവെന്നും ഇപ്പോള്‍ ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളുമാണ് കൈമാറിയതെന്നും അദ്ദേഹം അറിയിച്ചു.

പ്രധാനമന്ത്രിയുടെ അനുമതി ലഭിച്ചാല്‍ ദൃശ്യങ്ങള്‍ പുറത്തു വിടാമെന്നും അപ്പോള്‍ ഇന്ത്യ നടത്തിയ സൈനിക തിരിച്ചടി സംബന്ധിച്ച പാക്കിസ്ഥാന്റെ വാദം പൊളിയുമെന്നും ഹന്‍സ്രാജ് അഹിര്‍ പറഞ്ഞു.

നേരത്തെ ദൃശ്യങ്ങള്‍, പുറത്തു വരുന്നതോടെ ഇത്തരമൊരു സൈനിക നീക്കത്തെക്കുറിച്ച് സ്വന്തം രാജ്യത്തു നിന്നു തന്നെ സംശയം പ്രകടിപ്പിച്ചവര്‍ക്ക് മറുപടി ലഭിക്കുമെന്ന് സൈനിക വൃത്തങ്ങള്‍ സൂചിപ്പിരുന്നു.

Top