Surgical Strikes Revealed By Army, Not Defence Minister, Says Amit Shah

Amit Shah

ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ പേരില്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സൈന്യത്തെ അപമാനിക്കുകയാണെന്ന് ബി.ജെ.പി ദേശിയ അധ്യക്ഷന്‍ അമിത്ഷാ.

അത്തരത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ചെയ്യുന്ന വൃത്തികെട്ട സമീപനത്തെ അപലപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മിന്നലാക്രമണത്തിന്റെ എല്ലാ തരത്തിലുള്ള ക്രെഡിറ്റും ഇന്ത്യന്‍ സൈന്യത്തിന് മാത്രമാണ്. മോദിയുടെ ഇച്ഛാശക്തിയിലൂടെ സൈന്യം നടത്തിയതാണ് പാകിസ്താനെതിരെയുള്ള മിന്നലാക്രമണമെന്നും അദ്ദേഹം വ്യക്തമാക്കി.

മിന്നലാക്രമണത്തിന് തെളിവ് ചോദിച്ച് നേരത്തെ കോണ്‍ഗ്രസിലെ ചില നേതാക്കളും ന്യൂഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്ത് വന്നിരുന്നു.

Top